CinemaGeneralLatest NewsNEWSTollywood

നിർമാതാവ് ദൊരസ്വാമി രാജു അന്തരിച്ചു ; ആദരാഞ്ജലിയുമായി സിനിമാലോകം

രാജമൗലി, ജൂനിയര്‍ എൻടിആര്‍ തുടങ്ങി ഒട്ടേറെ പേര്‍ ആദരാഞ്‍ജലികളുമായി എത്തി

തെലുങ്കിലെ പ്രമുഖ സിനിമ നിര്‍മാതാവ് ഡിസ്ട്രിബ്യൂട്ടറുമായ ദൊരസ്വാമി രാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 700ഓളം സിനിമകള്‍ നിര്‍മിച്ച ആളാണ് ദൊരസ്വാമി രാജു. സംവിധായകൻ എസ് എസ് രാജമൗലി, ജൂനിയര്‍ എൻടിആര്‍ തുടങ്ങി ഒട്ടേറെ പേര്‍ ആദരാഞ്‍ജലികളുമായി എത്തി.

ദൊരസ്വാമി രാജു അന്തരിച്ചുവെന്ന വാര്‍ത്ത സങ്കടകരമാണ്. തെലുങ്ക് സിനിമ വ്യാവസായത്തിന് അദ്ദേഹത്തെ മറക്കാനാകില്ല. സിംഹാദ്രി എന്ന സിനിമയുടെ വിജയത്തില്‍ അദ്ദേഹത്തിന്റെ റോള്‍ വലുതാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നാണ് ജൂനിയര്‍ എൻടി ആര്‍ കുറിച്ചു. താരങ്ങള്‍ ദൊരസ്വാമി രാജുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സംവിധായകൻ എസ് എസ് രാജമൗലിയും ദൊരസ്വാമി രാജുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button