GeneralLatest NewsNEWSTollywoodWOODs

ബിജെപിയായാലും മുസ്ലിം ലീഗായാലും താന്‍ തീവ്രവാദത്തെ വെറുക്കുന്നു: രാജമൗലി

താന്‍ ബിജെപിക്കാരനാണോ അല്ലയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം

ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയിൽ ഏറെ ആരാധകരെ നേടിയ സംവിധായകനാണ് രാജമൗലി. ബിജെപി അജണ്ടയെ രാജമൗലി പിന്തുണയ്ക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍.

read also: മണിച്ചിത്രത്താഴിലെ ഗംഗയുടെ കുട്ടികാലം ആണ് ഈ പെൺകുട്ടിക്കും, സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് അടിയന്തര ആവശ്യം: കുറിപ്പ്

‘ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ സാങ്കല്‍പിക കഥയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ ആര്‍ആര്‍ആര്‍ ഒരു ഡോക്യുമെന്ററിയല്ല, ചരിത്ര സിനിമയുമല്ല. ഇതിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്‍പികമാണ്. താന്‍ ബിജെപിയെയോ, ബിജെപിയുടെ അജണ്ടയെയോ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന ആളുകളോട് ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഭീമിന്റെ ആദ്യകാല കഥാപാത്ര രൂപകല്‍പന പുറത്തിറക്കിയത് മുസ്ലീം തൊപ്പി ധരിച്ച വിധത്തിലാണ്. അതിനു ശേഷം, ആര്‍ആര്‍ആര്‍ കാണിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തി, തൊപ്പി നീക്കം ചെയ്തില്ലെങ്കില്‍ തന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു.

അതുകൊണ്ട് താന്‍ ബിജെപിക്കാരനാണോ അല്ലയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. താന്‍ തീവ്രവാദത്തെ വെറുക്കുന്നു, അത് ബിജെപിയായാലും മുസ്ലിം ലീഗായാലും. സമൂഹത്തിന്റെ ഏത് വിഭാഗത്തിലും തീവ്രമായ ആളുകളെ താന്‍ വെറുക്കുന്നു. അതാണ് തന്റെ വിശദീകരണം’- രാജമൗലി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button