GeneralLatest NewsMollywoodNEWSWOODs

എന്റെ വീട്ടിലേക്ക് വോട്ട് തേടി പ്രശാന്ത് വന്നിട്ടില്ലേ? ഞാൻ പഴയ എസ്.എഫ്.ഐക്കാരൻ : സുരേഷ് ഗോപി

ബി.ജെ.പിയില്‍ ചേർന്നതിനു ശേഷമാണ് എല്ലാവരും വന്നത്

താൻ പഴയൊരു എസ്എഫ്ഐക്കാരനാണെന്നു നടൻ സുരേഷ് ഗോപി. ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണാൻ പോകുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. കെ. മുരളീധരന്റെ ബന്ധുവീട്ടില്‍ ചായ സത്കാരത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘അദ്ദേഹത്തിന് വൈമുഖ്യമൊന്നുമില്ലെങ്കില്‍ ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഞാൻ പോകും. അതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നത് ഇഷ്ടമല്ല. തിരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. സന്ദർശനത്തിന് സമ്മതം ഉണ്ടെങ്കില്‍ ഞാൻ തീർച്ചയായും പോകും. ഇല്ലെങ്കിലും ഞാൻ ആ സമർപ്പണം ചെയ്യും. ഗുരുവായൂരപ്പന്റെ ദീപസ്തംഭത്തിന് മുമ്പില്‍ വെച്ചിരിക്കുന്ന പെട്ടിക്കുമുകളില്‍ അദ്ദേഹത്തിനുള്ള മുണ്ടും നേര്യതും വെറ്റിലപ്പാക്ക് അടക്കം ഗുരുദക്ഷിണ വെച്ച്‌ പ്രാർഥിക്കും. ഗോപിയാശാനുള്ള ദക്ഷിണയാണ് എന്ന് പറഞ്ഞു വെച്ചിട്ട് പോകും’, സുരേഷ് ഗോപി പറഞ്ഞു.

read also: ‘മാലിക്, ആമേൻ, നന്ദനവുമൊക്കെ ആർക്കും പ്രശ്നമുണ്ടായില്ലല്ലോ, എന്റെ സിനിമ വരുമ്പോൾ ബെെനോക്കുലർ വച്ചാണ് നിരീക്ഷിക്കുന്നത്’

‘എന്റെ വീട്ടിലേക്ക് വോട്ട് തേടി പ്രശാന്ത് വന്നിട്ടില്ലേ? ബി.ജെ.പിയില്‍ ചേർന്നതിനു ശേഷമാണ് എല്ലാവരും വന്നത്. വന്ന എല്ലാവരേയുംസ്വീകരിച്ചിട്ടുണ്ട്. തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. മുരളിചേട്ടനും വന്നിട്ടുണ്ട്. ഇത് അവഗണനയായി എടുക്കുന്നില്ല. രാഷ്ട്രീയ ബാധ്യതയായിട്ടാണ് ഞാൻ കാണുന്നത്. എന്നോടുള്ള അവഗണനയല്ല. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തിനോട് പോയി ചോദിക്കൂ. ആ സ്നേഹം ഞാൻ തൊട്ടറിഞ്ഞിട്ടുണ്ടല്ലോ. ഇതവരുടെ രാഷ്ട്രീയ ബാധ്യത മാത്രമാണ്, സുരേഷ് ഗോപി പറഞ്ഞു.

താനൊരു പഴയ എസ്.എഫ്.ഐക്കാരനാണ്. എം.എ. ബേബിയോട് ചോദിച്ചാല്‍ അക്കാര്യം അറിയാം. എം.എ ബേബിയുടെ ക്ലാസ്സില്‍ ഇരുന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സഹോദരി സത്യഭാമയുടെ വസതിയിലാണ് സുരേഷ് ഗോപി എത്തിയത്. സന്ദർശനത്തില്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും വോട്ടഭ്യർഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്ഷണത്തിന് വിളിച്ചു, വന്നു കഴിച്ചു പോകുന്നു. ഇതിനൊരു രാഷ്ട്രീയ മാനം കാണേണ്ടതില്ലെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button