CinemaLatest NewsMovie Gossips

‘മാലിക്, ആമേൻ, നന്ദനവുമൊക്കെ ആർക്കും പ്രശ്നമുണ്ടായില്ലല്ലോ, എന്റെ സിനിമ വരുമ്പോൾ ബെെനോക്കുലർ വച്ചാണ് നിരീക്ഷിക്കുന്നത്’

തന്റെ ഒരു സിനിമ പുറത്തു വരുമ്പോൾ ആളുകൾ അതിനെ ബെെനോക്കുലർ വച്ചാണ് നിരീക്ഷിക്കുന്നതെന്ന് നടൻ ഉണ്ണി മുകുന്ദൻ. മാലിക്ക്, ആമേൻ, കെഎൽടെൻപത്ത്, നന്ദനം, ഞാൻ ​ഗന്ധർവ്വൻ തുടങ്ങി നിരവധി സിനിമകൾ ഇവിടെ തന്നെയുണ്ടായതാണെന്ന് പറഞ്ഞ താരം, ദൈവങ്ങളെ ചുറ്റിപ്പറ്റി വന്ന സിനിമകളുടെ പറയുകയാണെങ്കിൽ ഇവയൊക്കെ ഇവിടെ വന്നതാണെന്നും ചൂണ്ടിക്കാട്ടി. അതിനോടൊന്നും ആർക്കും ഇഷ്യു ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.

‘മലയാളം സിനിമ ഞാൻ തെരഞ്ഞടുത്തതാണ് എന്നൊന്നും പറയുന്നില്ല. ഇവിടെ മികച്ച സിനിമകളുണ്ടാകുന്നു, ഞാൻ ഇവിടെ എന്തെങ്കിലും ചെയ്താൽ ഞാൻ കൂടുതൽ ബഹുമാനിക്കപ്പെടും എന്നത് കൊണ്ടാണ് ഇവിടെ സിനിമ ചെയ്യുന്നത്. പക്ഷേ എന്റെയൊരു സിനിമ അനൗൺസ് ചെയ്യപ്പെടുമ്പോൾ ആളുകൾ പറയുന്നത് കേട്ട് ചിലപ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട് ഞാൻ അങ്ങനെയാണോ സിനിമ ചെയ്യുന്നതെന്ന്. ഒരു സ്റ്റേറ്റ്മെന്റ് പറയാനാണെങ്കിൽ പത്തും പതിനഞ്ചും കോടി മുടക്കി എനിക്കൊരു സിനിമയെടുക്കേണ്ട ആവശ്യമില്ലല്ലോ? ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടാൽ പോരെ?’, താരം ചോദിക്കുന്നു.

മാളികപ്പുറം, ജയ് ​ഗണേഷ് എന്നീ സിനിമകളുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ ഹിന്ദുത്വ പ്രചരണത്തിന് സിനിമകളെ ഉപയോ​ഗിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ ചിലർ വാദമുയർത്തിയിരുന്നു. ഇതേക്കുറിച്ചാണ് പ്രതികരണം. ജയ് ​ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അടുത്തതായി റിലീസിനെത്താനിരിക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രത്തിന്റെ റിലീസ്. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button