GeneralLatest NewsMollywoodNEWS

അടുത്ത ദിവസം ഉണരുമെന്നു പോലും ഉറപ്പില്ലായിരുന്നു ; ഭീതി നിറഞ്ഞ അനുഭവം പങ്കുവച്ച് സാനിയ

കാഴ്ച കുറഞ്ഞു, ഉറങ്ങുമ്പോൾ ശ്വാസ തടസ്സം അനുഭവപ്പെട്ടു, തകർന്നു പോയെന്ന് സാനിയ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയുമാണ് സാനിയ ഇയ്യപ്പൻ. ‘ക്വീൻ’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേഷശ്രദ്ധ പിടിച്ചുപറ്റാൻ സാനിയക്ക് കഴിഞ്ഞു. അടുത്തിടയിലാണ് താരത്തിന് കോവിഡ് പോസിറ്റീവ് ആയത്. ഇപ്പോഴിതാ തന്റെ ക്വാറന്റൈൻ ദിനങ്ങൾ പങ്കുവെക്കുകയാണ് സാനിയ.

ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്ന് താരം പറയുന്നു. ഉറങ്ങുമ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി, കണ്ണിന്റെ കാഴ്ച കുറഞ്ഞുവന്നു. അടുത്ത ദിവസങ്ങളിൽ ഉണരുമെന്ന പോലും ഉറപ്പില്ലായിരുന്നെവെന്ന് സാനിയ പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സാനിയ ഇക്കാര്യം തുറന്നു പറഞ്ഞത്. കോവിഡ് നിസ്സാരമല്ലെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

സാനിയയുടെ കുറിപ്പിന്റെ പൂർണരൂപം:

2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട് .

വെള്ളപ്പൊക്കമാകട്ടെ, പകർച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈൻ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാൻ പോസിറ്റീവ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകൾ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാൻ തകർന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയിൽ തന്നെയിരുന്നു ദിവസങ്ങൾ എണ്ണുവാൻ തുടങ്ങി.

നെറ്റ്ഫ്ലിക്സിൽ കൂടുതൽ എൻഗേജ്ഡ് ആവാൻ തീരുമാനിച്ചെങ്കിലും സഹിക്കുവാൻ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകൾ തുറക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോൾ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.

ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതൽ ഈ സമയം വരെ ഞാൻ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതൽ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാൻ ഉണരുമെന്നു പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോൾ ആർക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങൾ ഒരു മുറിയിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ )
അതിനാൽ, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !!
Ps – ഞാൻ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി

https://www.instagram.com/p/CKJyvyLJiZC/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button