GeneralLatest NewsNEWSTollywood

പാലഭിഷേകം അല്ല ബിയര്‍ അഭിഷേകവുമായി യുവതാരത്തിന്റെ ആരാധകർ

ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതിന്റെ ആഘോഷമായാണ് ബിയർ അഭിഷേകം.

പ്രിയതാരങ്ങളുടെ സിനിമ പ്രദർശനത്തിന് എത്തുന്ന ആദ്യ ദിവസം പ്രിയ താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയാണ് ആരാധകർ ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പാലഭിഷേകം അല്ല ബിയര്‍ അഭിഷേകം നടത്തി താരത്തെ ഞെട്ടിച്ചിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ടയുടെ ആരാധകരാണ് വ്യത്യസ്തമായ ആഘോഷവുമായി എത്തിയിരിക്കുന്നത്.

ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതിന്റെ ആഘോഷമായാണ് ബിയർ അഭിഷേകം. പുരി ജഗന്നാഥ് ഒരുക്കുന്ന ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് ഇന്ന് പുറത്തുവിട്ടത്. ഈ പോസ്റ്ററിന്റെ വലി കട്ടൗട്ടിലാണ് ബിയര്‍ അഭിഷേകം നടത്തി ആരാധകരുടെ ആഘോഷം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ നടി ചാര്‍മി കൗര്‍ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Charmmekaur (@charmmekaur)

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ അനന്യ പാണ്ഡെ ആണ് നായിക.

Related Articles

Post Your Comments


Back to top button