CinemaGeneralKollywoodLatest NewsMovie GossipsNEWS

ആരി അർജ്ജുനൻ നായകനാകുന്ന ചിത്രത്തിൽ വില്ലനായി അപ്പാനി ശരത്ത്

വിദ്യ പ്രദീപാണ് ചിത്രത്തിൽ നായികയായെത്തുന്നത്

ബിഗ് ബോസ് തമിഴ് നാലാം സീസൺ വിജയി നടൻ ആരി അ‍ർജ്ജുനൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിൽ വില്ലാനായി മലയാളത്തിന്‍റെ സ്വന്തം അപ്പാനി ശരത്ത് എത്തുന്നു. ബ്ലോക്ക് ബസ്റ്റർ സംവിധായകൻ എ ആർ മുരുഗദോസിന്‍റെ അസോസിയേറ്റായിരുന്ന അബിൻ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വിദ്യ പ്രദീപാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ചെന്നൈ, മധുര, ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളിലായാണ് ലൊക്കേഷൻ. ചിത്രീകരണം ഈ മാസം 21ന് ആരംഭിക്കും. എ.ആർ റഹ്മാന്‍റെ ടീമിൽ ഉള്‍പ്പെട്ട സംഗീത‍ഞ്ജനായ സ്റ്റെർലിൻ നിത്യയാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. വിവേകാണ് വരികള്‍ എഴുതുന്നത്. പി.വി കാർത്തിക്കാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button