CinemaGeneralLatest NewsMollywoodMovie GossipsNEWS

ബിഗ്ബോസിൽ മത്സരിക്കാൻ വിൻസിയും ; പ്രതികരണവുമായി താരം

അടുത്ത സീസണിലേക്ക് ഉണ്ടല്ലേ എന്ന് തന്നോട് പലരും ചോദിക്കുന്നുണ്ടെന്ന് വിൻസി

ബിഗ്ബോസ് മലയാളം സീസൺ 3 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി സിനിമാ താരങ്ങളുടെയും മറ്റും പേരുകൾ പ്രചരിക്കുകയാണ്. ടെലിവിഷൻ ഷോയിലൂടെ അരങ്ങേറി പിന്നീട് മലയാളസിനിമയിൽ അരങ്ങേറിയ നടി വിൻസി അലോഷ്യസും ബിഗ്ബോസ് സീസൺ 3 ൽ മത്സരിക്കാൻ ഉണ്ടെന്ന വാർത്തകൾ പ്രചരിക്കുകയാണ്. ഇപ്പോഴിതാ വിൻസി തന്നെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഗ്ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും തനിക്ക് ബിഗ്ബോസുമായി ഒരു ബന്ധവുമില്ലെന്നും വിൻസി പറഞ്ഞു.തന്നെ ബിഗ്ബോസിൽ നിന്ന് ഒരാളു പോലും വിളിച്ചിട്ടില്ല എന്നും ‘ബിഗ്ബോസിൻ്റെ അടുത്ത സീസണിലേക്ക് ഉണ്ടല്ലേ’ എന്ന് തന്നോട് പലരും നേരിട്ടും ചോദിച്ചിരുന്നതായും വിൻസി പറയുന്നു.

സിനിമകളുടെ റിലീസിന് കാത്തിരിക്കുകയാണ് വിൻസി. പൃഥ്വിരാജ് നായകനാകുന്ന ജനഗണമനയാണ് ഒരു ചിത്രം. മറ്റൊന്ന് നിവിൻ പോളി നായകനാകുന്ന കനകം കാമിനി കലഹം. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഭീമൻ്റെ വഴിയാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. അങ്ങനെ മൂന്ന് ചിത്രങ്ങളാണ് വിൻസിയുടേതായി റിലീസിനെത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button