GeneralKollywoodLatest NewsNEWS

യഥാർത്ഥ മനുഷ്യസ്‌നേഹി ; ഡോക്ടർ വി ശാന്തയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടി ഗൗതമി

കാൻസർ ചികിത്സയിലെ സാന്ത്വനസ്പർശമായിരുന്നു ഡോ. ശാന്ത, ഗൗതമി

അന്തരിച്ച ക്യാൻസർ ചികിത്സാ വിദഗ്ധ ഡോക്ടർ വി ശാന്തയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടി ഗൗതമി. സാധാരണക്കാർ താങ്ങാനാവുന്ന ചിലവിൽ കാൻസർ ചികിത്സ ലഭ്യമാക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും ശരിയായ ഒരു മനുഷ്യ സ്നേഹിയുമാണ് ഡോക്ടർ ശാന്തയെന്ന് കുറിച്ചുകൊണ്ടായിരുന്നു ഗൗതമി ആദരാഞ്ജലികളർപ്പിച്ചത്.

ക്യാൻസർ പരിചരണ രംഗത്തെ വിദഗ്ധയും വിദഗ്ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയും മുതിർന്ന ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ വി ശാന്ത ചൊവ്വാഴ്ച പുലർച്ചെ 3.55ഓടെയാണ് മരണപ്പെട്ടത്.

“ഡോക്ടർ ശാന്ത, താങ്ങാനാവുന്ന ചിലവിലുള്ള കാൻസർ പരിചരണത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചയാൾ, ഒരു യഥാർത്ഥ മനുഷ്യസ്‌നേഹി. നിസ്വാർത്ഥവും ഏകമനസ്സോടെയുമുള്ള അർപ്പണമനോഭാവം പുലർത്തിയ അവർ ബാക്കിവയ്ക്കുന്ന ഐതിഹാസിക പാരമ്പര്യം വരും തലമുറകളെ പ്രചോദിപ്പിക്കും. അവർക്കൊപ്പമുണ്ടാവാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു” ഗൗതമി കുറിച്ചു.

https://www.instagram.com/p/CKNlbazDcF3/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button