BollywoodGeneralLatest NewsMovie GossipsNEWSSpecialVideos

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടൻ ഷാഹിദ് കപൂറിൻറെ ഭാര്യ മിറ ; വീഡിയോ

പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ രീതിയാണ് മിറ പിന്തുടരുന്നത്

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന് ആരാധകർ ഉള്ളതുപോലെ തന്നെ നിരവധി ആരാധകരാണ് താര ഭാര്യ മിറ രജ്പുത്തിനും ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ മിറ പങ്കുവെക്കാറുള്ള ചിത്രങ്ങളും വിഡിയോകളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താര പത്നി തന്‍റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മിറ ഇക്കാര്യം പറയുന്നത്. പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ രീതിയാണ് മിറ പിന്തുടരുന്നത്. താന്‍ ഉപയോഗിക്കുന്ന ഫേസ് പാക്കിനെ കുറിച്ചാണ് മിറ ആദ്യം പറയുന്നത്. മഞ്ഞള്‍, തേന്‍ എന്നിവ ചേര്‍ത്തുള്ള ഫേസ് പാക്കാണ് മിറ ഉപയോഗിക്കുന്നത്. ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഈ കൂട്ട് മുഖത്തിന് പുതുമ ലഭിക്കാനും ചർമ്മം തിളങ്ങാനും സഹായിക്കുമെന്നും മിറ പറയുന്നു. അതുപോലെ തന്നെ ചെറുപ്പം മുതലെ തന്‍റെ അമ്മ മുഖം കഴുകാനായി പാല്‍ ഉപയോഗിക്കാറുണ്ടെന്നും താനും അത് പിന്തുടരുന്നു എന്നും മിറ കൂട്ടിച്ചേര്‍ത്തു.

https://www.instagram.com/tv/CJir7i2FodI/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button