തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് തപ്‌സി പന്നു. വ്യത്യസ്ത കഥാപാത്രങ്ങളാണ് തപ്‌സി ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ തപ്‌സി ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയഖിയമാവുന്നത്. തന്റെ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചാണ് തപ്സിയുടെ പുതിയ പോസ്റ്റ്.
വളരെ സന്തോഷത്തോടെ ‘ലഡ്ഡു’ കഴിക്കുന്ന ചിത്രമാണ് തപ്സി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടലമാവ് കൊണ്ടു തയ്യാറാക്കിയ ലഡ്ഡുവാണ് തപ്സി കഴിക്കുന്നത്.കടലമാവും തേങ്ങയും നട്സും നെയ്യുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക തരം ലഡ്ഡുവാണിത്. ‘പ്രോട്ടീന്‍ എനര്‍ജി ബാള്‍ എന്നാണ് എന്‍റെ ന്യൂട്രീഷ്യനിസ്റ്റ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഞാന്‍ ഈ ലഡ്ഡുവിനെ വിളിക്കുന്നത് എന്‍റെ ആരോഗ്യകരമായ സന്തോഷം എന്നാണ്’- തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://www.instagram.com/p/CKI7AbCpmDA/?utm_source=ig_web_copy_link
Post Your Comments