CinemaGeneralLatest NewsMollywoodNEWS

അന്വേഷിപ്പിൻ കണ്ടെത്തും പുതിയ ചിത്രവുമായി ടൊവീനോ

ടൊവീനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്

ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.അന്വേഷിപ്പിൻ കണ്ടെത്തും എന്നാണ് ചിത്രത്തിന്റെ പേര്. അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ… എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ടൊവീനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ആദം ജോൺ, കടുവ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി. എബ്രഹാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. പ്രശസ്ത തമിഴ് സംഗീതഞ്ജൻ സന്തോഷ് നാരായണൻ ആണ് സംഗീതം. അദ്ദേഹം സംഗീതം നിർവഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. എഡിറ്റിങ് സൈജു ശ്രീധരൻ.
സിനിമയുടെ ചിത്രീകരണം ഈ വർഷം ആദ്യം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button