
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ തരാം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. അടുത്തിടയിൽ താരം പങ്കുവെച്ച ശ്രീലങ്കൻ യാത്രകളുടെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് നവീന് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.
എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന സ്നേഹം തുളുമ്പുന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഭാവന ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ജനുവരി മാസത്തിലായിരുന്നു ഭാവനയുടെയും നവീനിന്റെയും വിവാഹം. കന്നഡ ചലച്ചിത്ര നിർമ്മാതാവാണ് ഭാവനയുടെ ഭർത്താവ് നവീൻ. ഭാവനയും നവീനും തമ്മിൽ ഒൻപതു വർഷത്തെ പരിചയമാണ്. 2012ൽ പുറത്തിറങ്ങിയ പി.സി. ശേഖർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ റോമിയോ നവീനും രമേശ് കുമാറും ചേർന്നായിരുന്നു നിർമ്മാണം.
Post Your Comments