Latest NewsMollywoodNEWS

“അന്വേഷിപ്പിൻ കണ്ടെത്തും”; ടൊവിനോ ചിത്രം അണിയറയിൽ

"അന്വേഷണങ്ങളുടെ കഥയല്ല അന്വേഷകരുടെ കഥ"

ടൊവിനോ തോമസിനെ കേദ്രകഥാപാത്രമാക്കികൊണ്ട് തീയറ്റർ ഓഫ് ഡ്രീംസിന്റ്റെ ബാനറിൽ നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് “അന്വേഷിപ്പിൻ കണ്ടെത്തും”. ചിത്രത്തിന്റ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിനു വി. എബ്രഹാമാണ് ചിത്രത്തിന്റ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ.

https://www.facebook.com/ActorTovinoThomas/posts/4329225360440785

Read Also: മലയാള സിനിമക്കിതഭിമാനം; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ മത്സരിക്കുന്നത് 17 മലയാളം ചിത്രങ്ങള്‍ തെന്നിന്ത്യൻ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ ആദ്യമായി അരങ്ങേറ്റംകുറിക്കുന്ന ചിത്രം കൂടിയാണ് “അന്വേഷിപ്പിൻ കണ്ടെത്തും” . സൈജു ശ്രീധരൻ എഡിറ്റിംഗും മോഹൻദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റ്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ്. പി. ആർ ഒ മഞ്ജു ഗോപിനാഥ്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ടാഗ് ലൈൻ “അന്വേഷണങ്ങളുടെ കഥയല്ല അന്വേഷകരുടെ കഥ” എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിന്റ്റെ ടാഗ് ലൈൻ. ടോവിനോയ്ക്ക് ഒപ്പം പ്രഗത്ഭരായ 60 ഓളം അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button