CinemaLatest NewsNEWS

ഗൗരവം നിറച്ച സുരാജിൻറ്റെ പാതിമുഖം, നിറചിരിയോടെ ടൊവിനോയും ഐശ്വര്യയും; ‘കാണെക്കാണെ’ ഫസ്റ്റ്‌ലുക്കിന് നിഗൂഢതകളേറെ

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കികൊണ്ട് മനു അശോകന്‍ സംവിധാനം നിർവഹിക്കുന്ന ‘കാണെക്കാണെ’ ചിത്രത്തിന്റ്റെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തി. ഗൗരവത്തോടെയുള്ള സുരാജിന്റ്റെ പാതിമുഖവും നിറചിരിയോടെ നില്‍ക്കുന്ന ടൊവിനോയുടെയും ഐശ്വര്യയുടെയും മങ്ങിയ മുഖവുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക.

Read Also: “കുസൃതി കാട്ടുമ്പോള്‍ ‘എടാ റാസ്‌കല്‍’ എന്ന വിളിയാണ്”; മുത്തച്ഛൻറ്റെ ഓർമ പങ്കുവച്ച്‌ കൊച്ചുമകൻ

കാഴ്ചക്കപ്പുറമുള്ള വസ്തുതകളെ തികച്ചും ക്രിയാത്മകമായാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്ന ഈ പോസ്റ്റർ സമൂഹ മാധ്യമത്തിൽ ചര്‍ച്ചയാവുകയാണ്. ‘ഉയരെ’യ്ക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാണെക്കാണെ’. ഡ്രീംകാച്ചറിന്റ്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീൻ നിര്‍മ്മിക്കുന്ന ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ആണ് .

https://www.facebook.com/ActorTovinoThomas/posts/4337096836320304

‘ആസ് യു വാച്ച്’ എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയിലും മാധ്യമങ്ങളിലും ഒരുപാട് സ്വീകാര്യത നേടിയിരുന്നു. ശ്രുതി രാമചന്ദ്രന്‍,പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനായക് ശശികുമാര്‍ ഗാനങ്ങള്‍ ഒരുക്കുന്നു. രഞ്ജിന്‍ രാജിൻറ്റെ സംഗീതത്തിന് വേണുഗോപാല്‍ സ്വരം നൽകുന്നു. കാണെക്കാണെ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ആല്‍ബി ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല-ദിലീപ് നാഥ്. വസ്ത്രാലങ്കാരം-ശ്രേയ അരവിന്ദ്. മേക്കപ്പ്-ജയന്‍ പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സനീഷ് സെബാസ്റ്റ്യന്‍.

shortlink

Related Articles

Post Your Comments


Back to top button