Latest NewsMollywoodNEWS

ആരാധകരെ നിരാശയിലാഴ്ത്തി മരക്കാർ റിലീസ് ; മാര്‍ച്ച് 26ന് മരക്കാറെത്തില്ല

വിജയുടെ മാസ്റ്ററായിരുന്നു സംസ്ഥാനത്തെ തീയേറ്ററുകള്‍ വീണ്ടും തുറന്നതിനുശേഷമുള്ള ആദ്യ പ്രദര്‍ശന ചിത്രം. കഴിഞ്ഞ ദിവസം ജയസൂര്യ ചിത്രം വെള്ളം ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രവുമായി മാറി. തീയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ റിലീസിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന പ്രമുഖ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങൾ ധാരാളമുണ്ട്. അങ്ങനെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രധാന സിനിമകളിലൊന്നാണ് ലാലേട്ടന്റ്റെ “മരക്കാർ അറബിക്കടലിന്റ്റെ സിംഹം”. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് മരക്കാർ റിലീസ് നീളുകയാണ്.

Read Also: രാം ഗോപാൽ വർമ്മ ചിത്രം ‘ഡി കമ്പനി’യുടെ ടീസർ പുറത്തുവിട്ടു

മാര്‍ച്ച് 26 ന് മരക്കാർ തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാർ ഓണത്തിനായിരിക്കും പ്രദർശനത്തിനെത്തുക.  ചിത്രത്തിന്റ്റെ അണിയറ പ്രവര്‍ത്തകര്‍ ഓണക്കാലത്ത് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്.

അതേസമയം, മോഹന്‍ലാലിന്റ്റെ പുതിയ ചിത്രമായ ആറാട്ട് ഓഗസ്റ്റിലെത്തുമെന്നും സൂചനകളുണ്ട്. ആറാട്ട് ഓഗസ്റ്റ് 12 ന് എത്തുമെന്ന് തീയേറ്ററുകള്‍ക്ക് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. ആറാട്ടിന്റ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button