CinemaGeneralLatest NewsMollywoodNEWS

ആരൊക്കെ ചവിട്ടി താഴ്ത്താൻ നോക്കിയാലും ഉയർത്തെഴുന്നേൽക്കും ; ഒമർ ലുലുവിന്റെ കുറിപ്പ് വൈറലാകുന്നു

എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്, ഒമർ ലുലു

പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തതായി ഒമർ ലുലുവിന്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ‘പവർ സ്റ്റാർ’. ഒരുപാട് കാലങ്ങൾക്ക് ശേഷം ബാബു ആന്റണി പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പവർ സ്റ്റാർ.വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.

ഇപ്പോഴിതാ ഒമർ ലുലു പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. താൻ കർമ്മത്തിൽ വിശ്വസിക്കുന്നു എന്ന തരത്തിലെ പോസ്റ്റുമായാണ് ഒമർ ലുലു എത്തിയിരിക്കുന്നത്. ‘എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്. വിദ്യ നൽകിയവനും ദാനം നൽകിയവനും സ്വർഗ്ഗം അവകാശപ്പെടുന്നുവെങ്കിൽ ആരൊക്കെ അവനെ ചവിട്ടി താഴ്ത്താൻ നോക്കിയാലും അവൻ ഉയർത്തെഴുന്നേൽക്കും, അത് പ്രപഞ്ച സത്യമാണ്.’ എന്നാണ് ഒമർ ലുലു കുറിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button