GeneralLatest NewsNEWS

“ഇതാവട്ടെ കണ്ണുകൾ നിറയുന്ന ലാസ്റ്റ് വീഡിയോ, ഇനി ആ കണ്ണുകൾ നിറയാൻ പാടില്ല”; ആരതിയോട് ആരാധകർ

മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായിലെ സപ്തതി, ഒരുപിടി നല്ല കഥാപാത്രങ്ങൾകൊണ്ട് ചുരുങ്ങിയ കാലയളവിൽ ജനഹൃദയം കീഴടക്കിയ താരമാണ് ആരതി സോജൻ.
എറണാകുളം വൈപ്പിൻ സ്വദേശിയായ ആരതി എഞ്ചിനീയറായി ബിരുദം നേടിയ യുവ നടി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ആരതിയുടെ വിശേഷങ്ങൾ അതിവേഗമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Read Also:ആണായി ജനിക്കണമെന്നു തോന്നിയിട്ടില്ല, അതിനു ഒരേയൊരു കാരണം അനുശ്രീ

ഭാഗ്യജാതകത്തിനു ശേഷം പൂക്കാലം വരവായി പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വന്തം സപ്തതി ആയി മാറിയ ആരതിയുടെ ഏറ്റവും പുതിയ വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ കരയുന്ന ഭാവത്തിലുള്ള താരത്തെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.

ആരതിയുടെ അഭിനയം കലക്കിയിട്ടുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്നവർ തുടങ്ങി ശരിക്കും കരയുകയാണോഎന്ന് ചോദിച്ചവർവരെയുണ്ട്. “ഇതാവട്ടെ കണ്ണുകൾ നിറയുന്ന ലാസ്റ്റ് വീഡിയോ ഇനി ആ കണ്ണുകൾ നിറയാൻ പാടില്ല പുഞ്ചിരി നിറയുന്ന വീഡിയോകൾ മാത്രം ഇടുക. കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത് കണ്ണിലെ കണ്ണീരും ചുണ്ടിലെ പുഞ്ചിരിയും”അങ്ങനെ നിരവധി പ്രതികരണങ്ങളാണ് ആരതിയുടെ വീഡിയോ നേടിയെടുത്തത്.

shortlink

Post Your Comments


Back to top button