CinemaGeneralMollywoodNEWS

ആണായി ജനിക്കണമെന്നു തോന്നിയിട്ടില്ല, അതിനു ഒരേയൊരു കാരണം അനുശ്രീ

എന്റെ ചേട്ടൻ എന്നെ രാത്രി സിനിമ കാണിക്കാൻ കൊണ്ട് പോകും

പെണ്ണായി പിറന്നിട്ടു ആണായി പിറന്നാൽ മതിയെന്ന് ചിന്തിക്കുന്ന തലമുറയുടെ കാലഘട്ടം മാറി വരികയും ഇന്ന് പെണ്ണായി ജീവിച്ചു കൊണ്ട് തന്നെ ഞങ്ങൾക്കും ആണിനൊപ്പം തുല്യ ഇടമുണ്ടെന്നു സ്ഥാപിക്കുന്ന അത്തരം തുല്യത നേടിയെടുക്കുന്ന പെൺ ചിന്തകൾ പല മേഖലകളിലും അവരെ കരുത്തരാക്കി മാറ്റുന്നുണ്ട്. സ്ത്രീ വിരുദ്ധത തന്നെ സിനിമയിൽ വലിയ വിപ്ലവം സൃഷ്ടിക്കുമ്പോൾ വെറുതെ നായകന് നിഴലായി നായിക കഥാപാത്രത്തെ ഒതുക്കാൻ വാണിജ്യ സിനിമകളിൽ പോലും സിനിമാക്കാർ തയ്യാറാകില്ല എന്നതും ശ്രദ്ധേയമാണ്. സ്ത്രീ സ്ത്രീയായി തന്നെ തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞു നില കൊള്ളേണ്ടവർ ആണെന്നും തനിക്ക് ഒരിക്കലൂം ആണായി ജീവിക്കാൻ ആഗ്രഹം തോന്നിയിട്ടില്ലെന്നും തുറന്നു പറയുകയാണ് നടി അനുശ്രീ കാരണം സർവ്വ സ്വാതന്ത്ര്യവും നൽകിയാണ് തന്നെ വളർത്തിയതെന്നും പെണ്ണ് ആയതു കൊണ്ട് അങ്ങോട്ട് പോകരുത്, ഇങ്ങോട്ട് പോകരുത് എന്നൊക്കെയുള്ള നിയന്ത്രണങ്ങൾ ഇല്ലാതെ വളർത്തിയത് കൊണ്ട് ആണായി ജനിച്ചിരുന്നെങ്കിൽ എന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അനുശ്രീ പറയുന്നു.

“ആണായി ജനിക്കണമെന്നു ഒന്നും തോന്നിയിട്ടില്ല കാരണം ആറുമണി കഴിഞ്ഞു പുറത്ത് പോകരുത്, അങ്ങോട്ടു പോകരുത്, ഇങ്ങോട്ടു പോകരുത് എന്നൊക്കെയുള്ള നിയന്ത്രണങ്ങൾ ഒന്നും എന്നിൽ ഇല്ലായിരുന്നു. എന്റെ ചേട്ടൻ എന്നെ രാത്രി സിനിമ കാണിക്കാൻ കൊണ്ട് പോകും. ഫുഡ് കഴിക്കാൻ കൊണ്ട് പോകും. അങ്ങനെ എല്ലാ സ്വാതന്ത്ര്യവും ആണിനെ പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു. അത് കൊണ്ട് ആണായി ജനിച്ചിരുന്നെങ്കിൽ അടിച്ചു പൊളിച്ചു നടക്കമായിരുന്നു  എന്ന തോന്നൽ ഒന്നും ഉണ്ടായിട്ടില്ല.” അനുശ്രീ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button