CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSSongs

യുവശങ്കർ രാജയെ ടാഗ് ചെയ്ത പൂർണിമയുടെ പോസ്റ്റ് ; പ്രാർത്ഥനയെ തമിഴിലേക്ക് സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

വിശാൽ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകൻ യുവശങ്കർ രാജയേയും പ്രാർഥനയേയുമാണ് പൂർണിമ ടാഗ് ചെയ്തിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമയുടേത്. ഇരുവരും തങ്ങളുടെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.  പ്രാർഥനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിൽ തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകൻ യുവശങ്കർ രാജയേയും മകൾ പ്രാർഥനയേയുമാണ് പൂർണിമ ടാഗ് ചെയ്തിരിക്കുന്നത്. വിഎഫ്എഫ് നിർമിക്കുന്ന ചിത്രത്തിൽ യുവശങ്കർ രാജയുടെ സംഗീതത്തിൽ പ്രാർഥന പാടുന്നുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ചിത്രത്തിന് താഴെ തമിഴ് സിനിമാ മേഖലയിലേക്ക് സ്വാഗതമെന്ന് വിജയ് യേശുദാസിന്റെ കമന്റുമുണ്ട്.

എന്നാൽ കൂടുതൽ വിവരങ്ങൾ പൂർണിമ വ്യക്തമാക്കിയിട്ടില്ല. പ്രാർത്ഥന തമിഴ് സംഗീത ലോകത്തേക്ക് ചുവടുവയ്ക്കാൻ പോകുന്നതിന്റെ സൂചനയാണിത് എന്നാണ് ആരാധകരുടെ കമന്റ്റുകൾ.

https://www.instagram.com/p/CKakXgBp9ZA/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button