CinemaGeneralLatest NewsMollywoodNEWS

സിജു വിത്സന്‍, “പത്തൊമ്പതാം നൂറ്റാണ്ടി”ലെ നായകൻ; സസ്‌പെന്‍സ് പുറത്തുവിട്ട് സംവിധായകൻ വിനയന്‍

സ്വപ്‌നച്ചിത്രമായ “പത്തൊമ്പതാം നൂറ്റാണ്ടിലെ” നായകനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി സംവിധായകന്‍ വിനയന്‍. നവോത്ഥാന നായകനും ധീര പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കര്‍ ആയെത്തുന്നത് നടന്‍ സിജു വിത്സനാണ്. ചിത്രത്തിലെ അൻപതോളം താരങ്ങളെ കുറിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നായകൻറ്റെ പേര് സംവിധായകന്‍ സസ്‌പെന്‍സ് ആയി വയ്ക്കുകയായിരുന്നു.

https://www.facebook.com/directorvinayan/posts/2797550723828032

Read Also: സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യംചെയ്ത് നടി ശ്രദ്ധ ശ്രീനാഥ്

ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചു കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകൻ വിനയൻ തന്നെ തൻറ്റെ ഫേസ്ബുക് പേജിലൂടെ പുറതവിട്ടു. ചരിത്രകാരന്‍മാരാല്‍ പലപ്പോഴും തമസ്‌കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

Read Also: അമ്മയോട് പോലും പറയാൻ പേടിയായിരുന്നു, ഒരു വർഷം അവളുടെ ഭീഷണി പേടിച്ചാണ് ജീവിച്ചത് ; നവ്യ പറയുന്നു

കഥാപാത്രത്തിനായി കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിക്കുകയായിരുന്നു സിജു. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ നേരത്തെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

Read Also: “ദേശീയ പുരസ്‌കാരം അലമാരയ്ക്ക് അകത്താണ്”; വെളിപ്പെടുത്തലുമായി സുരഭി ലക്ഷ്മി

തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട് . എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Read Also: ഇന്ദുചൂഢന്‍ പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്. രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി നിരവധി താരങ്ങളും നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button