GeneralLatest NewsNEWSUncategorized

വിദ്യാസമ്പന്നരായ മാതാപിതാക്കൾ മക്കളോട് കാണിച്ച ക്രൂരതയോടു പ്രതികരിച്ച് പ്രമുഖ മോഡൽ ജോമോള്‍ ജോസഫ്

"എത്രമാത്രം അപകടകരമാണ് വിശ്വാസം"

കഴിഞ്ഞ ദിവസം രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ അന്ധവിശ്വാസത്തിൻറ്റെ പേരിൽ ബലി നല്‍കിയ വാര്‍ത്തയറിഞ്ഞ് ഇന്ത്യ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ മോഡല്‍ ജോമോള്‍ ജോസഫ്.

Read Also: സിജു വിത്സന്‍, “പത്തൊമ്പതാം നൂറ്റാണ്ടി”ലെ നായകൻ; സസ്‌പെന്‍സ് പുറത്തുവിട്ട് സംവിധായകൻ വിനയന്‍

“സ്‌പേസ് സയന്‍സില്‍ ഗതിവേഗം നേടി, നിര്‍മ്മിച്ച റോക്കറ്റുകള്‍ പോലും ആകാശത്തേക്ക് വിടുന്നതിന് മുൻപ്, നാരങ്ങാ വെക്കലും, തേങ്ങയുടക്കലും, പൂജാകര്‍മ്മങ്ങളും പതിവാക്കിയ ആധുനീക യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് മറക്കരുത്!! വിശ്വാസത്തിൻറ്റെ പേരില്‍ നാടിനെ കലാപത്തിൻറ്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അതേ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും മറക്കരുത്. വിശ്വാസത്തിൻറ്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നുതള്ളുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നതും മറക്കരുത്. മനുഷ്യൻറ്റെ ശത്രുവും മനുഷ്യജീവിതത്തിലെ വില്ലനും തന്നെയായി വിശ്വാസം ഇന്നും നമ്മുടെ നിത്യജീവിതത്തിൻറ്റെ ഭാഗമായി നിലനില്‍ക്കുന്നു. എത്രമാത്രം അപകടകരമാണ് ഈ സ്ഥിതി. നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട അടിയന്തിരമായി തിരുത്തേണ്ട പലതും വിശ്വാസം എന്ന തെമ്മാടിത്തരം സംബന്ധിച്ചത് തന്നെയാണ”.-ജോമോള്‍ ജോസഫിന്റ്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

Read Also: ‘ഒറ്റക്കൊമ്പൻ’; സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ അവസരം !

“വിശ്വാസത്തിന് മുന്നില്‍ വിവേകബുദ്ധി ഇല്ലാതാകുന്ന മനുഷ്യര്‍.. ‘ആന്ധ്രാപ്രദേശില്‍ അമ്മ 2 പെണ്‍മക്കളെ ബലിയര്‍പ്പിച്ചു’ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നും ഈ വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. MSc, MPhil, PhD ബിരുദധാരിയായ അസോസിയേറ്റ് പ്രൊഫസറും കോളേജ് വൈസ് പ്രിന്‍സിപ്പളായ അച്ഛൻറ്റെയും, MSc Maths ഗോള്‍ഡ് മെഡലിസ്റ്റായ അമ്മയുടേയും പെണ്‍ മക്കളായ അലേക്യ (27), സായ് ദിവ്യ (22) എന്നിവരെ വീട്ടിലെ പൂജാ മുറിയില്‍ വെച്ച്‌ ഡംബെല്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തി ബലിയര്‍പ്പിച്ചു. ഞായറാഴ്ച്ച കലിയുഗം കഴിഞ്ഞ് തിങ്കളാഴ്ച മുതല്‍ സത്യയുഗ ആരംഭിക്കുന്നതിനാല്‍ അവരുടെ പെണ്‍മക്കള്‍ അടുത്ത ദിവസം പുനര്‍ജീവിക്കും എന്ന ആത്മീയ ഉപദേശം അനുസരിച്ചാണ് ആ അമ്മ ബലികര്‍മ്മം നടത്തിയത്. ബലികര്‍മ്മം നടത്തിയ ആ അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കൂടിയാണ്.

Read Also: ”വെള്ളം കണ്ടു ജയേട്ടാ”, നിങ്ങളുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒരെണ്ണം കൂടെ ; ജയസൂര്യയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ

മൂത്ത മകളായ അലേക്യ ഭോപ്പാലില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി, ഇളയ മകള്‍ സായ് ദിവ്യ ബിബിഎ ബിരുദധാരിയും മുംബൈയിലെ എ ആര്‍ റഹ്മാന്‍ സ്‌കൂള്‍ ഓഫ് മ്യൂസികിലെ സ്റ്റുഡൻറ്റ് കൂടിയായിരുന്നു. ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കള്‍ പോലും, കേവലം വിശ്വാസത്തിൻറ്റെ പേരില്‍ ബലികര്‍മ്മമെന്ന ലേബലില്‍ സ്വന്തം മക്കളെ കൊന്നുതള്ളാന്‍ തയ്യറായി എങ്കില്‍, എത്രമാത്രം അപകടകരമാണ് വിശ്വാസം എന്നത് നമ്മള്‍ കാണാതെ പോകരുത്”. ജോമോൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button