BollywoodCinemaGeneralLatest NewsNEWS

മിതാലി രാജ്’ ആവാൻ താപ്​സീ റെഡി

അഭിനയത്തിലെ സവിശേഷത കൊണ്ട്​ ശ്രദ്ധേയയായ ബോളിവുഡ്​ നടി താപ്​സീ പന്നു ഇപ്പോള്‍ ക്രിക്കറ്റ്​ കളിക്കാന്‍ പഠിക്കുന്ന തിരക്കിലാണ്​. പക്ഷെ വെറുമൊരു ഹോബിയായിട്ടല്ല താപ്​സീ ക്രീസിലിറങ്ങുന്നതെന്ന്​ മാത്രം. ബാറ്റും ബോളുമായി താരം മല്ലടിക്കുന്നത് ഒരു സിനിമയ്ക്കുവേണ്ടിയാണ്​. ആധുനിക വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ താരം ‘മിതാലി രാജിന്‍റെ’ ജീവിത കഥ പറയുന്ന ചിത്രം ‘സബാഷ്​ മിത്തു’വിലെ ടൈറ്റില്‍ റോള്‍ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ്​ താപ്​സീയുടെ ഈ ശ്രമം.

Read Also: മോഹൻലാലിന്റെ ആദ്യ സിനിമയിൽ ഞാൻ പ്രതിഫലം വാങ്ങിയില്ല: കാരണം പറഞ്ഞു നെടുമുടി വേണു

പ്രശസ്​ത ​കോച്ച്‌​ നൂഷിന്‍ അല്‍ ഖദീറിനൊപ്പമാണ്​ താപ്​സീ ക്രിക്കറ്റ്​ പരിശീലിക്കുന്നത്​. ബാറ്റിങ്​ സ്​റ്റൈലും ഫൂട്​വര്‍ക്കുമടക്കം സ്​ക്രീനിലെ ചുവടുകള്‍ ഒരു പ്രൊഫഷനല്‍ ക്രിക്കറ്ററുടേതിന്​ സമാനമായിരിക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ​താപ്​സീ ക്രിക്കറ്റിന്‍റെ വിദഗ്​ധ രീതികള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത്​.

Read Also: “പരസ്പര ധാരണയുടെ പുറത്തേ പ്രേമം നിലനില്‍ക്കൂ”; പ്രണയത്തെക്കുറിച്ച് അനുശ്രീ

“ഞാന്‍ മുമ്പൊരിക്കലും ക്രിക്കറ്റ്​ കളിച്ചിട്ടേയില്ല. ഒരു കാഴ്ചക്കാരിയും ആരാധികയും മാത്രമായിരുന്നു ഇതുവരെ. കളിക്കാനായി ക്രീസിലിറങ്ങൂകയെന്നത്​ വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, ആ സമ്മര്‍ദം മികവ്​ പുറത്തെടുക്കാന്‍ സഹായകമാകുമെന്ന്​ ഞാന്‍ കരുതുന്നു. എന്‍റെയും മിതാലിയുടെയും പൊതുവിലുള്ള സവിശേഷ ഗുണം ഒരുപക്ഷേ, ഇതായിരിക്കാം.'” -താപ്​​സീ പറഞ്ഞു.

Read Also: “നമ്മളൊക്കെ ഇപ്പഴും ജീവിച്ചിരിക്കുന്നതിന് ദൈവത്തിന് നന്ദി”; വിടപറയും മുൻപ് കലാഭവന്‍ കബീർ പങ്കുവച്ച വാക്കുകൾ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റനായ മിതാലിയുടെ ജീവിതകഥ രാജ്യ​ത്തെ പതിനായിരക്കണക്കിന്​ പെണ്‍കുട്ടികള്‍ക്ക്​ പ്രചോദനമേകുന്നതാണെന്ന്​ സബാഷ്​ മിത്തുവിന്‍റെ സംവിധായകന്‍ രാഹുല്‍ ധോലാക്കിയ പറയുന്നു. പ്രിയ ആവേന്‍ ആണ്​ ചിത്രത്തിൻറ്റെ തിരക്കഥയൊരുക്കുന്നത്​.

shortlink

Related Articles

Post Your Comments


Back to top button