BollywoodGeneralLatest NewsMovie GossipsNEWS

‘ആഗ്രഹത്തോടെ സ്വപ്‍നം കാണുക’ ; കമല ഹാരിസിന്റെ വാക്കുകൾ പങ്കുവെച്ച് നടി പൂജ ബത്ര

ഇന്ത്യൻ വംശജയായ ആദ്യത്തെ അമേരിക്കൻ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്

മോഹൻലാലിന്റെ നായികയായി ചന്ദ്രലേഖ എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് പൂജ ബത്ര. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മലയാളി പ്രേഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് പൂജ. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വാക്കുകള്‍ ഉദ്ധരിക്കുകയാണ് പൂജ ബത്ര. കമല ഹാരിസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോള്‍ നടത്തിയ പ്രസംഗത്തിലെ പ്രധാനമായ വാക്കുകളാണ് പൂജയും പങ്കുവെക്കുന്നത്.

ആഗ്രഹത്തോടെ സ്വപ്‍നം കാണുക, ബോധ്യത്തോടെ നയിക്കുക, മറ്റുള്ളവർ നിങ്ങളെ കാണാത്ത വിധത്തിൽ സ്വയം കാണുക.കാരണം അവർ മുമ്പൊരിക്കലും നിങ്ങളെ അങ്ങനെ കണ്ടിട്ടില്ല. ഓരോ ഘട്ടത്തിലും ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുമെന്നാണ് വാചകം.

ഇന്ത്യൻ വംശജയായ ആദ്യത്തെ അമേരിക്കൻ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്.

shortlink

Related Articles

Post Your Comments


Back to top button