GalleryGeneralKollywoodLatest NewsNEWS

ശ്രുതി ഹാസന് 35-ാം പിറന്നാൾ ; സുഹൃത്തുക്കൾക്കൊപ്പം ആഘോഷവുമായി താരം

പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി ഹസൻ

ഉലകനായകൻ കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് ഇന്ന് 35-ാം പിറന്നാൾ. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി ഹസൻ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രുതി ചിത്രങ്ങൾ പങ്കുവെച്ചത്. ശ്രുതിയുടെ അടുത്ത സുഹൃത്തും നടിയുമായ തമന്ന ഭാട്ടിയയും ആഘോഷങ്ങളിൽ പങ്കെടുത്തു. ശ്രുതിക്കൊപ്പമുളള ചിത്രങ്ങൾ തമന്ന ഇൻസ്റ്റഗ്രാം സ്റ്റോറീസാക്കിയിട്ടുണ്ട്.

ആശംസകൾ നേർന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് തന്റെ ആരാധകർക്കും ശ്രുതി നന്ദി പറഞ്ഞിട്ടുണ്ട്. തന്റെ ഇഷ്ടനിറമായ കറുപ്പാണ് പിറന്നാൾ ദിനത്തിലും അണിയാൻ താരം തിരഞ്ഞെടുത്തത്.

https://www.instagram.com/p/CKj3bSkhTGv/?utm_source=ig_web_copy_link

മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button