BollywoodCinemaGeneralLatest NewsMovie GossipsNEWSTollywood

‘വാർ’ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിന്റെ പുതിയ ചിത്രത്തിൽ പ്രഭാസ് നായകനാകുന്നു

പ്രഭാസ് ബോളിവുഡിൽ വീണ്ടും എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്

ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ബാംഗ് ബാംഗ്, വാർ തുടങ്ങിയ ബോളിവുഡ് ആക്ഷൻ ചിത്രങ്ങൾ ചെയ്ത സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൾ പ്രഭാസ് ബോളിവുഡിൽ വീണ്ടും എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

സിദ്ധാർത്ഥ് ആനന്ദ് ഇപ്പോൾ ഷാരൂഖ് ഖാനൊപ്പം പത്താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. അതിനുശേഷം ഹൃത്വിക് റോഷനുമൊത്ത് ഫൈറ്റർ എന്നി സിനിമ ചെയ്യും. അതിനുശേഷം പ്രഭാസിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.സിദ്ധാർത്ഥ് ആനന്ദുമായി ചേർന്നുള്ള പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button