GeneralLatest NewsNEWSTollywoodWOODs

‘രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അന്നദാന ചിലവ് നടൻ പ്രഭാസ് ഒറ്റയ്ക്ക് ഏറ്റെടുത്തു’: സത്യം ഇതാണ്.!

ആന്ധ്രപ്രദേശ് എംഎൽഎ ചിർല ജഗ്ഗിറെഡ്ഡി രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അന്നദാന ചിലവ് പ്രഭാസ് ഏറ്റെടുക്കുമെന്ന് അവകാശപ്പെട്ടിരുന്നു

തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് അയോധ്യ രാമക്ഷേത്രത്തിന് 50 കോടി സംഭാവന നല്‍കി എന്നും രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അന്നദാന ചിലവ് ഒറ്റയ്ക്ക് ഏറ്റെടുത്തുവെന്നുമുള്ള വാർത്തകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജനുവരി 22 ല്‍ അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ. ഇതിനോട് അനുബന്ധമായി നടക്കുന്ന അന്നദാനത്തിന്‍റെ ചിലവ് പ്രഭാസ് ഏറ്റെടുത്തു എന്ന വാർത്ത വലിയതോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കൂടാതെ, അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ആന്ധ്രപ്രദേശ് എംഎൽഎ ചിർല ജഗ്ഗിറെഡ്ഡി രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അന്നദാന ചിലവ് പ്രഭാസ് ഏറ്റെടുക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ വീഡിയോയും വൈറലായിരുന്നു.

read also: ‘ഒരിക്കല്‍ പോലും മൈത്രേയനെ അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല’: കനി കുസൃതി

ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യം അറിയാന്‍ ഇന്ത്യ ടുഡേ പ്രഭാസിന്‍റെ മനേജിംഗ് ടീമിനെ ബന്ധപ്പെട്ടുവെന്നും. അവര്‍ ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം ജനുവരി 22ലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ രജനികാന്ത്, ചിരഞ്ജീവി, രാം ചരൺ, ധനുഷ് തുടങ്ങി നിരവധി ദക്ഷിണേന്ത്യൻ താരങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button