GeneralLatest NewsMollywoodNEWSSpecial

‘ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്’ ; കിടിലൻ മേക്കോവറിൽ മറീന

മറീനയുടെ ഗ്രാമീണ ലുക്കിലുള്ള ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്

മോഡേൺ വേഷത്തിലും, ബോൾഡ് കഥാപാത്രങ്ങളിലും തിളങ്ങിയ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. സംസാരം ആരോഗ്യത്തിന് ഹാനികരം ചിത്രത്തിലൂടെയാണ് മറീന സിനിമയിലേക്ക് അരങ്ങേറ്റംകുറിക്കുന്നത്. എബി എന്ന സിനിമയിലൂടെയാണ് ആദ്യമായി നായികയായി അഭിനയിച്ചത്. എങ്കിലും ചങ്ക്‌സ് എന്ന സിനിമയിലെ ടോംബോയി കഥാപാത്രമാണ് പ്രേഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നത്.

മോഡേണ്‍ ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ പുങ്കുവയ്ക്കുന്ന മറീന കഴിഞ്ഞദിവസം പങ്കുവച്ച ഗ്രാമീണ ലുക്കിലുള്ള ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. ‘ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്.. പക്ഷെ എനിക്ക് പറ്റും.’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനിയായ മറീന മൈക്കിള്‍ ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button