BollywoodGeneralLatest NewsNEWSVideos

സുഹാന ഖാൻ ന്യൂയോർക്കിലേക്ക് ; മകളെ യാത്രയാക്കി ഷാരുഖ് ഖാൻ, വീഡിയോ

സുഹാനയുടെയും ഷാറൂഖിന്റെയും താപനില പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്

നടൻ ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ പഠിക്കാനായി ന്യൂയോര്‍ക്കിലേക്ക് പോയി. മകളെ യാത്രയാക്കാൻ ഷാരൂഖ് ഖാനും ഇളയ മകൻ അബ്‌റാമും വിമാനത്താവളത്തില്‍ എത്തിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ.

മകള്‍ക്കൊപ്പം വിമാനത്താവളത്തിലെ പ്രവേശന കവാടംവരെ ഷാരുഖ് ഖാൻ പോകുന്നത് വീഡിയോയില്‍ കാണാം. ജീവനക്കാര്‍ സുഹാനയുടെയും ഷാറൂഖിന്റെയും താപനില പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. ഈസമയം മുഴുവനും അബ്‌റാം കാറിനടുത്ത് കാത്തിരിക്കുകയായിരുന്നു.

https://www.instagram.com/p/CKpTQFPAilc/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button