CinemaGeneralKollywoodLatest NewsNew ReleaseNEWS

ധനുഷ് ചിത്രം ‘കർണ്ണൻ’ ; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളികളുടെ പ്രിയ നടി രജിഷ വിജയനാണ് ചിത്രത്തിലെ നായിക

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് മാരി സെല്‍വരാജ് ചിത്രം കർണ്ണൻ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാവ് കലൈപുലി തനു. 2021 ഏപ്രിൽ മാസം തിയേറ്ററുകളിലേയ്ക്ക് ഏറ്റുമെന്നാണ് കലൈപുലി തനു തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയ നടി രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവും രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് കർണ്ണൻ. ‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. കലൈപുലി തനുവിന്റെ വി. ക്രിയേഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button