CinemaGeneralLatest NewsMollywoodNEWSSocial Media

എന്റെ കുട്ടിക്കാലത്തെ ഒരു സ്വപ്നമായിരുന്നു ഇത് ; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

കേരള ഫയർ ഫോഴ്‌സിനും ‘ഭീമന്റെ വഴി’ക്കാർക്കും എന്റെ പ്രത്യേക നന്ദി,” ചാക്കോച്ചൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി  എത്തിയിരിക്കുന്നത്.

കുട്ടിക്കാലത്തെ ഒരു സ്വപ്നത്തെ കുറിച്ചാണ് ചാക്കോച്ചൻ ഇപ്പോൾ കുറിക്കുന്നത്. ഒരു ഫയർ എഞ്ചിൻ യാത്രയെന്ന കുട്ടിക്കാലത്തെ വലിയൊരു സ്വപ്നം അടുത്തിടെ സാക്ഷാത്കരിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.

“പണ്ടേ ഫയർ എൻജിൻ കാണാൻ ഓടിചെല്ലുമായിരുന്നു ഞാൻ. കുട്ടിക്കാലത്തെ ഒരു സ്വപ്നം കൂടി സത്യമായിരിക്കുന്നു. ഫയർ​ എഞ്ചിനിൽ ഒരു യാത്ര. കേരള ഫയർ ഫോഴ്‌സിനും ‘ഭീമന്റെ വഴി’ക്കാർക്കും എന്റെ പ്രത്യേക നന്ദി,” ചാക്കോച്ചൻ കുറിച്ചു.

https://www.instagram.com/p/CKvGL_msTY2/?utm_source=ig_web_copy_link

കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ്. ചെമ്പൻ വിനോദ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button