
നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ് ജി.സുരേഷ്കുമാർ. എന്നാൽ സ്വന്തമായ പദവിയിൽ അറിയപ്പെടുന്നതിനേക്കാൾ കൂടുതലും സുരേഷിനെ ഏവരും തിരിച്ചറിയുന്നത് നടി മേനകയുടെ ഭർത്താവ് എന്നും ഇപ്പോൾ നടി കീർത്തിയുടെ അച്ഛനും എന്നാണ്. ഭാര്യയും നടിയുമായ മേനക ഒരു കാലത്തേ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു. ഇപ്പോൾ ഇരുവരുടെയും മകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ പ്രമുഖ നടിമാരുടെ പട്ടികയിൽ ഒന്നാമതാണ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങുകയാണ് കീർത്തി ഇപ്പോൾ.
മേനക സുരേഷ് ദമ്പതികളുടെ മൂത്ത മകളും സംവിധാന മേഖലയിലേക്ക് ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ കീര്‍ത്തിയുടേയും മേനകയുടേയും പേരുകളില്‍ അറിയപ്പെടുന്നതിന് സന്തോഷമേയുള്ളൂവെന്ന് തുറന്നു പറയുകയാണ് സുരേഷ് കുമാര്‍ പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം തന്റെ കുടുംബത്തിനെക്കുറിച്ച് മനസ് തുറന്നത്.
കോംപ്ലക്സ് ഇല്ലാത്തയാളാണ് താനെന്ന് സുരേഷ് കുമാർ പറയുന്നു. മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. സുരേഷിനെ വിളിക്കുമ്പോള്‍ കുറേ പേരുണ്ടാവും. സുരേഷ് ഇവിടുണ്ട്, ഏത് സുരേഷെന്ന് ചോദിക്കുമ്പോള്‍ മേനക സുരേഷെന്നാണ് പറയാറുള്ളത്. പപ്പിയെ കല്യാണം കഴിക്കുമ്പോള്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. അറിയപ്പെടുന്ന നടിയായിരുന്നു പപ്പി. ആ സമയത്ത് എന്നെ അധികം ആർക്കും അറിയില്ല. സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. പക്ഷെ അത് ഒന്നും എന്നെ ബാധിച്ചില്ല. അതിൽ എനിക്ക് സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂ സുരേഷ് പറയുന്നു.
രേവതിയുടെ അച്ഛനെന്നും ഇനി പറയും. അതില്‍ കുഴപ്പമില്ല. നമുക്ക് നമ്മുടേതായ വ്യക്തിത്വവും മറ്റ് കാര്യങ്ങളുമെല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോപ്ലംക്സുമില്ല. അതിനാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അന്യ ഭാഷാ ചിത്രങ്ങളിലായി കീർത്തി സുരേഷിന് കൈനിറയെ ചിത്രങ്ങളാണുള്ളത്.
Post Your Comments