BollywoodCinemaGeneralLatest NewsNEWS

”ലൂപ് ലപേടെ” ; ആകാശ് ഭാട്ടിയ ചിത്രത്തിൽ വേറിട്ട കഥാപാത്രവുമായി തപ്‍സി

സിനിമയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് തപ്‌സി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് തപ്‌സി പന്നു. വ്യത്യസ്ത കഥാപാത്രങ്ങളാണ് തപ്‌സി ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് തപ്‌സി. ആകാശ് ഭാട്ടിയ സംവിധാനം ചെയ്യുന്ന ചിത്രം ‘ലൂപ് ലപേടെ’ എന്ന ചിത്രത്തിലാണ് തപ്‌സി അഭിനയിക്കുന്നത്.

സിനിമയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് തപ്‌സി. സാവി എന്നാണ് തപ്സിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ഏറെ അഭിനയപ്രാധ്യാന്യമുള്ളതാണ് സാവി എന്ന കഥാപാത്രം. താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. 1998ലെ ജെര്‍മൻ സിനിമയായ റണ്‍ ലോല റണ്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button