GalleryGeneralKollywoodLatest NewsNEWSSocial Media

ആരാധകർക്കൊപ്പം ‘അജിത്’ ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആരാധകര്‍ക്കൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകർ ഉള്ള നടനാണ് അജിത് കുമാർ. നിലവിൽ തന്റെ പുതിയ ചിത്രം വലിമൈയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ ഹൈദരാബാദിലാണ് ഉള്ളത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാമോജി റാവു ഫിലിം സിറ്റിയിലാണ് വലിമൈ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്.

വാണാസിയില്‍ അടുത്തിടെ അജിത് സന്ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു. ബൈക്കില്‍ ഹൈദരാബാദില്‍ നിന്ന് സിക്കിമിലേക്ക് ഉള്ള യാത്ര മധ്യേ വാരണാസിയില്‍ എത്തിയ അജിത്ത് അവിടത്തെ തദ്ദേശീയ ഭക്ഷണം കഴിക്കാൻ ചാറ്റ് ഷോപ്പില്‍ പോയിരുന്നു. ചാറ്റ് ഷോപ്പിന്റെ ഉടമയ്‍ക്കൊപ്പമുള്ള അജിത്തിന്റെ ഫോട്ടോയും ചര്‍ച്ചയായിരുന്നു.

ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറിനൊപ്പമാണ് അജിത്തിന്റെ പുതിയ സിനിമ സംരംഭം. ബോണി കപൂറിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ്. പിങ്കിന്റെ തമിഴ് റീമേക്കായ ‘നേര്‍കൊണ്ട പാര്‍വൈ’ ആയിരുന്നു ആദ്യ ചിത്രം.

ഐ.പി.എസ് ഓഫീസറിന്റെ വേഷത്തിലാണ് അജിത് വാലിമൈയില്‍ എത്തുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളില്‍ താരം എത്തുന്നെന്നും വിവരങ്ങളുണ്ട്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button