CinemaGeneralKollywoodLatest NewsNEWS

”ജഗമേ തന്തിരം” ഒടിടി റിലീസിനോ ? പ്രതികരണവുമായി ധനുഷ്

ജഗമേ തന്തിരം തിയറ്റർ റിലീസാണ് ആഗ്രഹിക്കുന്നതെന്ന് ധനുഷ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷ്.

ജഗമേ തന്തിരം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാ തിയറ്റര്‍ ഉടമകളും, വിതരണക്കാരും, സിനിമ സ്‍നേഹികളും എന്റെ ആരാധകരും ആഗ്രഹിക്കുന്നതുപോലെ. കൈകോര്‍ക്കാമെന്നും ധനുഷ് പറയുന്നു. മലയാളി താരം ജോജുവും ജഗമേ തന്തിരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button