CinemaGeneralLatest NewsMollywoodNew ReleaseNEWS

ആകാംഷയോടെ പ്രേക്ഷകർ ; സുനാമി റിലീസിനൊരുങ്ങുന്നു

'സുനാമി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ”സുനാമി”. ഇപ്പോഴിതാ സിനിമ റിലീസിനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തു വരുന്നത്. മാർച്ചിൽ ചിത്രം തീയേറ്ററുകളിലെത്തും.സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്നു. ‘സുനാമി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്.

പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ.ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button