CinemaGeneralKollywoodLatest NewsMovie GossipsNEWS

”വലിമൈ” ചിത്രീകരണം ; അജിത്തും സംഘവും സ്‍പെയിനിലേക്ക്

ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും വലിമൈ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് ”വലിമൈ”. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും പുതിയ അപ്ഡേറ്റ് ആണ് പുറത്തു വരുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി അജിത്തും സംഘവും സ്പെയിനിലേക്ക് തിരിച്ചുവന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും വലിമൈ. ബൈക്ക് ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ടാകും. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനാണ് സ്‍പെയ‍ിനിലേക്ക് പോകുന്നത്. സ്‍പെയിനിലെ പ്രൊഫഷണല്‍ ബൈക്കേഴ്‍സുമായി ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ സംസാരിച്ചുവെന്നാണ് വാര്‍ത്തകളെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് അവിടത്തെ സര്‍ക്കാരിന്റെ അനുവാദം കിട്ടേണ്ടതുണ്ട്. അജിത്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്ന ഹുമ ഖുറേഷിയാണ്.

shortlink

Related Articles

Post Your Comments


Back to top button