CinemaGeneralMollywoodNEWS

ആർക്കും അറിയാത്ത ഇന്ദ്രജിത്തിന്റെ ആദ്യ ചിത്രം മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം!

ആദ്യ ഷോട്ട് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്

2002 -എന്ന വർഷം വിനയൻ എന്ന സംവിധായകൻ കണ്ടെത്തിയ നടനായിരുന്നു ഇന്ദ്രജിത്ത്. ‘ഊമപ്പെണ്ണിന് ഉരിയാട പയ്യൻ’ എന്ന ചിത്രത്തിൽ പ്രതിനായക വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തിയ ഇന്ദ്രജിത്ത് തൻ്റെ ഏഴാം വയസ്സിൽ മോഹൻലാലിൻ്റെ ചെറുപ്പ കാലം ചെയ്തുകൊണ്ടാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്‌. താൻ ആദ്യമായി മുഖം കാണിച്ച സിനിമയുടെ ഭൂതകാല ഓർമ്മകൾ ഒരു അഭിമുഖത്തിൽ സംസാരിക്കവേ പങ്കിടുകയാണ് ഇന്ദ്രജിത്ത്.

ഇന്ദ്രജിത്തിന്റെ വാക്കുകൾ

“പടയണി എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ലാലേട്ടൻ്റെ ചെറുപ്പകാലം ചെയ്തുകൊണ്ടായിരുന്നു സിനിമയിലെ എൻ്റെ തുടക്കം. 1986-ൽ ഇന്ദ്രരാജ് ക്രിയേഷൻസിൻ്റെ ബാനറിൽ അച്ഛൻ നിർമ്മിച്ച ചിത്രമായിരുന്നു ‘പടയണി’. ആ സിനിമയിൽ ലാലേട്ടൻ്റെ ചെറുപ്പകാലം അവതരിപ്പിക്കേണ്ട കുട്ടി വരാതിരിക്കുകയും ആ റോളിലേക്ക് പിന്നീട് എന്നെ കാസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യ ഷോട്ട് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. “നിൻ്റെ പേരെന്താ? എന്ന് ചോദിക്കുമ്പോൾ ‘രമേഷ്’ എന്ന് പറയുന്ന ആദ്യ ഷോട്ട് വിറച്ചു കൊണ്ടാണ് ചെയ്തത്. അച്ഛൻ അധിക സമയം ലൊക്കേഷനിൽ ഇല്ലായിരുന്നു. അമ്മയായിരുന്നു കൂടുതൽ സമയവും ഉണ്ടായിരുന്നത്. എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ ചെയ്ത ചിത്രമാണ് പടയണി”.

shortlink

Related Articles

Post Your Comments


Back to top button