BollywoodCinemaGeneralLatest NewsNEWSSocial Media

വെല്ലുവിളിക്ക് പിന്നാലെ പുതിയ സിനിമയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് കങ്കണ

'ധാക്കാദി'ന്റെ ആക്ഷൻ സീക്വൻസ് പരിശീലന വീഡിയോയാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്

തന്റെ അക്കൗണ്ട് പിൻവലിച്ചാൽ ട്വിറ്ററിനെ ഇന്ത്യയിൽ നിരോധിക്കുമെന്ന ഭീഷണി മുഴക്കിയതിന് തൊട്ടുപിന്നാലെ പുതിയ ട്വിറ്റുമായി കങ്കണ റണാവത്. തന്റെ പുതിയ ചിത്രമായ ‘ധാക്കാദി’ന്റെ ആക്ഷൻ സീക്വൻസ് പരിശീലന വീഡിയോയാണ് കങ്കണ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ സംവിധായകനെ അഭിനന്ദിച്ചുകൊണ്ട് ആക്ഷൻ സീക്വൻസ് വീഡിയോയാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

”റിഹേഴ്സലിന് വളരെയധികം സമയവും പ്രാധാന്യവും നൽകുന്ന ഒരു സംവിധായകനെ ഒരിക്കലും കണ്ടിട്ടില്ല, ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിലൊന്ന് നാളെ രാത്രി മുതൽ ചിത്രീകരിക്കും, പക്ഷേ തയ്യാറെടുപ്പു തന്നെ എന്നെ അതിശയിക്കുന്നു, ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു, ഇരുപത്തഞ്ചു കോടിയ്ക്കും മേലെയാണ് ഈ ഷോട്ട് ചിത്രീകരികരിക്കുവാനായി ചിലവഴിക്കുന്നത്”.കങ്കണ  ട്വീറ്റ് ചെയ്തു .

അതെ സമയം ഇന്നലെ ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയിൽ നിരോധിക്കുമെന്നും കങ്കണ ഭീഷണിപ്പെടുത്തിയിരുന്നു. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ അക്കൗണ്ടിൽ നിന്നും കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ചില മാർഗനിർദേശങ്ങൾ കങ്കണ ലംഘിച്ചെന്നായിരുന്നു ട്വിറ്റർ നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button