GeneralLatest NewsMollywoodNEWSSocial Media

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടൻ സലിം കുമാര്‍

ഫേസ്ബുക്കിലൂടെയാണ് സലിം കുമാറിന്‍റെ പ്രതികരണം

കർഷകസമരത്തെക്കുറിച്ച് പ്രതികരിച്ച റിഹാന ഉൾപ്പടെയുള്ള വിദേശ സെലിബ്രിറ്റികളെ വിമർശിക്കുന്നതിനെതിരെ നടൻ സംലിംകുമാർ. ഇന്ത്യക്കാരുടെ കാര്യം നോക്കാൻ ഇന്ത്യക്കാർക്ക് അറിയാം എന്ന തരത്തിലുള്ള വാദങ്ങൾക്കു മറുപടിയായി ജോർജ് ഫ്ലോയിഡ് സംഭവം ഉണ്ടായപ്പോൾ അമേരിക്കക്കാരെ വിമർശിച്ചവരോടു കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് അവർ പറഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

സലിം കുമാറിന്‍റെ പ്രതികരണം

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്‍റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്‍റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്‍റെയും ഉള്ളു പിടപ്പിക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ, വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു.അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കക്കാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അതുകൂടാതെ അമേരിക്കൻ പൊലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.അമേരിക്കക്കാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയെയും ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രീയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

shortlink

Related Articles

Post Your Comments


Back to top button