GeneralKollywoodLatest NewsNEWSSocial Media

കുറച്ചെങ്കിലും നട്ടെല്ലുണ്ടായിരുന്നെങ്കിൽ ഇവർ എന്നേ രക്ഷപെട്ടേനെ ; പ്രമുഖ താരങ്ങളെ പരിഹസിച്ച് സിദ്ധാർഥ്

നിങ്ങളുടെ ഹീറോകളെ വിവേകത്തോടെ തിരഞ്ഞെടുക്കൂ, സിദ്ധാർഥ്

രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ പ്രതികരിച്ച് തമിഴ് താരം സിദ്ധാർത്ഥ്. ട്വിറ്ററിലൂടെ ആയിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്. നായകന്മാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കിൽ അവർ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാർത്ഥ് കുറിച്ചു.

“നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ അവർ ഉന്നതങ്ങളിൽ നിന്ന് വീഴുന്നത് കാണേണ്ടി വരും. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെട്ടേനെ. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലർ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക”, എന്നാണ് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തത്. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ ഉന്നമിട്ടായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button