GeneralKollywoodLatest NewsNEWSWOODs

കര്‍ണാ‌ടകയിൽ തമിഴ് നടൻ സിദ്ധാര്‍ത്ഥിനെതിരെ പ്രതിഷേധം

കാവേരി ജല പ്രശ്നം നടക്കുന്നതിനാൽ തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍

കാവേരി ജല തര്‍ക്കത്തിനിടെ കര്‍ണാ‌ടകയിലെത്തിയ തമിഴ് നടൻ സിദ്ധാര്‍ത്ഥിനെതിരെ പ്രതിഷേധം പ്രസ് മീറ്റില്‍ നിന്ന് താരത്തെ ഇറക്കിവിട്ടു. ബംഗളൂരു മല്ലേശ്വരത്തുള്ള എസ് ആര്‍ വി തിയേറ്ററില്‍ വച്ചായിരുന്നു സംഭവം.

ഇന്ന് റിലീസ് ചെയ്ത ‘ചിക്കു’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സിദ്ധാര്‍ത്ഥ് കര്‍ണാടകയിലെത്തിയത്. എന്നാൽ, കാവേരി ജല പ്രശ്നം നടക്കുന്നതിനാൽ തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്.

READ ALSO: നീയാണെന്റെ പ്രണയം, പിറന്നാൾ ആശംസകൾ നേർന്ന് നടി ആലിയ ഭട്ട്

പ്രസ് മീറ്റിനിടെ ഒരു കൂട്ടം ആളുകള്‍ തിയേറ്ററിന് ഉള്ളില്‍ പ്രവേശിച്ച ശേഷം പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ എല്ലാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സിദ്ധാര്‍ത്ഥ് അവിടെ നിന്ന് പോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button