GeneralLatest NewsMovie GossipsNEWSTV Shows

പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം; ബിഗ് ബോസിനെക്കുറിച്ചു രശ്മി നായര്‍

ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി

ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധനേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടൻ ആരംഭിക്കുന്നതായുള്ള പരസ്യം വന്നതുമുതൽ ഷോയിലെ മത്സരാർത്ഥികൾ ആരാണെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വാര്‍ത്ത യിൽ രശ്മി നായരും വിവേക് ഗോപനുമടക്കമുള്ള സെലിബ്രിറ്റികളുടെ പേരുകൾ ഇടം നേടി. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രശ്മി നായർ.

വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്. പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം’ എന്നാണ് രശ്മിയുടെ കുറിപ്പ്.

read also:ഉടുതുണി പോലും ഇല്ലാതെ ഇങ്ങനെ നില്‍ക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ, അമ്മയും ഭാര്യയും മകളും ഇതൊന്നും പറഞ്ഞു തരാറില്ലേ!!

‘ബിഗ് ബോസ് സീസണ്‍ 3ന് തുടക്കമാകുന്നു..മത്സരാര്‍ത്ഥികള്‍ ഇവര്‍..’ എന്ന വാര്‍ത്തയാണ് വിവേക് ഗോപന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് വ്യാജ വാര്‍ത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ല’ എന്നാണ് വിവേക് ഗോപന്‍ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button