GeneralLatest NewsMollywoodNEWSSocial Media

കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റുക വരെ ചെയ്തു ; കാൻസറിനെ അതിജീവിച്ച അനുഭവം പങ്കുവെച്ച് സുധീർ

കുടലിനാണ് അർബുദം പിടിപെട്ടത്

കാൻസറിനെ അതിജീവിച്ച അനുഭവം പങ്കുവെച്ച് നടൻ സുധീർ. കുടലിനാണ് അർബുദം പിടിപെട്ടത്. ജനുവരി 11നായിരുന്നു ആദ്യ സർജറി. കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നും സുധീർ പറയുന്നു.

സുധീറിന്റെ വാക്കുകൾ:

ഡ്രാക്കുള സിനിമ മുതൽ ബോഡി ബിൽഡിങ് എന്റെ പാഷൻ ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും പ്രചോദനമാകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം കാൻസറിന്റെ രൂപത്തിൽ നല്ല പണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു. ദൈവതുല്യനായ ‍ഡോക്ടഫും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് സർജറി കഴിഞ്ഞു, അമൃതയിൽ ആയിരുന്നു. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് സ്റ്റിച്ച് എടുത്തു. കീമോ തെറാപ്പി സ്റ്റാർട്ട് ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു.

എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിൽ ഇന്നലെ ജോയിൻ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, സംവിധായകൻ മനു…. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ.

shortlink

Related Articles

Post Your Comments


Back to top button