BollywoodGeneralLatest NewsMovie GossipsNEWSSocial Media

എന്നേക്കാൾ കഴിവ് തെളിയിച്ചാൽ അഹങ്കാരം കുറയ്ക്കാം ; ലോകമെമ്പാടുമുള്ള നടികളെ വെല്ലുവിളിച്ച് കങ്കണ

എന്റെ റേഞ്ചുള്ള നടിമാർ ഈ ലോകത്തില്ല, കങ്കണ

ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഉണ്ടെന്ന് തെളിയിച്ചാൽ തന്റെ അഹങ്കാരം കുറയ്ക്കാമെന്ന വെല്ലുവിളിയുമായി നടി കങ്കണ റണൗട്ട്. തന്റെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നെക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു ചെയ്യാൻ കഴിയുമെന്ന് സ്വയം പുകഴ്ത്തിക്കൊണ്ടായിരുന്നു കങ്കണയുടെ ട്വിറ്റ്.

‘ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവയ്ക്കാം. പക്ഷേ അതു വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും.’‘അഭിനയത്തിൽ ഞാൻ കാണിക്കുന്ന റേഞ്ചിൽ പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തുണ്ടാകില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്‌ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും.’ കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button