GeneralLatest NewsMollywoodNEWS

വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ ? വിമർശകന്റെ ചോദ്യത്തിന് മറുപടിയുമായി റിമി ടോമി

വർക്കൗട്ട് ചെയ്യുന്ന വേഷത്തിലുള്ള ഒരു ചിത്രമാണ് റിമി പങ്കുവെച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അഭിനയത്രിയായും അവതാരകയുമായൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന് ആരാധകർ ഏറെയാണ്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവർ നടത്തിയ റിമിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരത്തിന്റെ യുട്യൂബ് ചാനലിലൂടെ വർക്ക്ഔട്ടിനെക്കുറിച്ചും മേക്കോവറിനെ പറ്റിയും റിമി പറയാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രത്തിന് താഴെ വന്ന ഒരു കമന്റും അതിന് റിമി നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

വർക്കൗട്ട് ചെയ്യുന്ന വേഷത്തിലുള്ള ഒരു ചിത്രമാണ് റിമി പങ്കുവെച്ചത്. ഉടന്‍ തന്നെ ഒരാള്‍ക്ക് ‘വര്‍ക്ക്‌ഔട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ?’ എന്ന കമന്റുമായെത്തി. എന്നാൽ വിമർശകന് കിടിലൻ മറുപടിയാണ് റിമി നൽകിയത്. ഇത് B612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്ന് റിമി പറയുന്നു . “ഈ ചോദ്യം ഒന്ന് മാറ്റിപിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ. നിങ്ങടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച്‌ ഇട്ടോ” എന്നായിരുന്നു റിമിയുടെ മറുപടി.

 

shortlink

Related Articles

Post Your Comments


Back to top button