GeneralLatest NewsMollywoodMovie GossipsNEWS

ചെക്ക് കേസ് ; പ്രശസ്ത തിരക്കഥാകൃത്ത് അറസ്റ്റിൽ

അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു!

ചെക്ക് കേസുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിൽ പരമേശ്വരനെ പൊലീസ് വർക്കല കോടതിയിൽ ഹാജരാക്കും. ഇടുക്കി കാന്തല്ലൂരിൽ നിന്നായിരുന്നു സുനിലിനെ കസ്റ്റഡിയിലെടുത്തത്.

പൃഥ്വിരാജും കാവ്യ മാധവനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അനന്തഭദ്രം, സുരേഷ് ഗോപിയെ നായകനാക്കി ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നരേയ്നെ പ്രധാന 2005ൽ പ്രദർശനത്തിനെത്തിയ ബൈ ദി പീപ്പിൾ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് സുനിൽ പരമേശ്വരനായിരുന്നു.

shortlink

Post Your Comments


Back to top button