GeneralLatest NewsMollywoodNEWS

ഗായകൻ എംഎസ് നസീം അന്തരിച്ചു

പക്ഷാഘാതത്തെതുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു

തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും നാടകങ്ങളിലും പാടിയിട്ടുണ്ട്. ടെലിവിഷനിലും സജീവ സാന്നിദ്ധ്യമായിരുന്നു.

പതിനൊന്നാം വയസിൽ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീത ലോകത്തെത്തുന്നത്.1997ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. നാലുതവണ മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ അവാർഡ്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button