GalleryGeneralLatest NewsMollywoodNEWSVideos

ഗംഭീര തിരിച്ചു വരവുമായി എസ്തർ ; ഫോട്ടോഷൂട്ട് വീഡിയോ കാണാം

എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മോഹൻലാലിന്റെ ദൃശ്യം സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് എസ്തർ. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും എസ്തർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. മോഹൻലാലിന്റെ തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ ഏവർക്കും സുപരിചിതയായത്. അടുത്തിടെ ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു. സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 എന്നിവയാണ് ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button