GeneralLatest NewsMollywoodNEWSSocial Media

‘ബെസ്റ്റ് സെല്ലർ’ പട്ടികയിൽ ഇടംപിടിച്ച് വിസ്‍മയയുടെ പുസ്‍തകം ; സന്തോഷം പങ്കുവെച്ച് മോഹൻലാലും പ്രണവും

വിസ്‍മയയുടെ നേട്ടത്തിൽ അഭിമാനംകൊണ്ട് മോഹൻലാലും പ്രണവും

അഭിനയിക്കാതെ തന്നെ നിരവധി ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ. എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഫെബ്രുവരി 14-ന് തന്റെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകം പുറത്തിറക്കാനിരിക്കുകയാണ് വിസ്മയ. ഈ സന്തോഷ വാർത്ത നേരത്തെ മോഹൻലാലും പ്രണവ് മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിസ്‍മയയുടെ പുസ്തകത്തെ സംബന്ധിച്ച മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാലും പ്രണവും.

പുസ്തകത്തിന്‍റെ പ്രീ-ബുക്കിംഗ് ആമസോണ്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രീ-ബുക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പ്രകാശനത്തിനു മുന്‍പേ പുസ്തകം ‘ബെസ്റ്റ് സെല്ലര്‍’ പട്ടികയില്‍ ഇടംപിടിച്ചതിന്‍റെ സന്തോഷം മോഹന്‍ലാലും പ്രണവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

https://www.facebook.com/ActorMohanlal/posts/271181717708434

“എന്‍റെ മകള്‍ വിസ്‍മയയുടെ പുസ്‍തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലര്‍ ആയതില്‍ സന്തോഷം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുസ്‍തകം കൈയിലെത്തുമ്പോള്‍ അതിനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുക. നാളെ മുതല്‍ ഇന്ത്യയെമ്പാടുമുള്ള പുസ്തകശാലകളില്‍ പുസ്തകം ലഭിക്കും”, മോഹന്‍ലാല്‍ കുറിച്ചു. താന്‍ പുസ്തകം വായിക്കുന്നതിന്‍റെ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ പോസ്റ്റ്.

https://www.facebook.com/ImPranavMohanlal/posts/258004359030165

“എന്‍റെ സഹോദരിയുടെ പുസ്തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലര്‍ ആയി എന്നറിയുന്നതില്‍ സന്തോഷം. അഭിനന്ദനങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി. നാളെ മുതല്‍ ഇന്ത്യയെമ്പാടുമുള്ള പുസ്തകശാലകളില്‍ നിന്ന് പുസ്തകം ലഭിക്കും”, പുസ്തകത്തിന്‍റെ കവറിനൊപ്പം പ്രണവ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button